BollywoodLatest News

ആള്‍ക്കൂട്ടം വര്‍ദ്ധിച്ചതോടെ നടി അസ്വസ്ഥയായി; ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് അച്ഛന്‍

മാളില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ സെല്‍ഫിയെടുക്കാനായി ഒന്നു രണ്ടുപേര്‍ എത്തി

മാളില്‍ നിന്ന് താരസുന്ദരി മലൈക ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട് അസ്വസ്ഥനായി. മാളില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ സെല്‍ഫിയെടുക്കാനായി ഒന്നു രണ്ടുപേര്‍ എത്തി. അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ മലൈക മടി കാട്ടിയില്ല. എന്നാല്‍ ആള്‍കൂട്ടം വര്‍ധിച്ചതോടെ താരം അസ്ഥസ്ഥയായി. എങ്ങനെയെങ്കിലും പുറത്തിറങ്ങിയാല്‍ മതിയെന്നായി മലൈകയ്ക്ക്.

സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയവരുടെ ഇടയില്‍ നിന്ന് വേഗത്തില്‍ പുറത്തേക്കിറങ്ങി അവര്‍ കാറില്‍ കയറുകയായിരുന്നു. ഇതിനിടെ താരത്തിന്റെ പിന്നാലെ പായാന്‍ ശ്രമിച്ചവരെ തടഞ്ഞത് അച്ഛനായിരുന്നു. അവരെ ശല്യപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടിയവര്‍ ശാന്തരായി. ഇന്‍സറ്റഗ്രാമില്‍ പലരും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു. ഇത്തരത്തില്‍ നടിമാരെ ശല്യം ചെയ്യരുതെന്ന് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button