GeneralLatest NewsMollywood

പ്രമുഖ മലയാള നടി അന്തരിച്ചു

ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മൂമ്മയായാണ് കാഞ്ചന അഭിനയിച്ചത്.

മലയാളത്തിലെ മുതിര്‍ന്ന നടി പി.കെ.കാഞ്ചന (89) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാവ് കൂടിയായ കാഞ്ചന നാടക രംഗത്തും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു.

1950ല്‍ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത പ്രസന്നയിലൂടെയായിരുന്നു കാഞ്ചനയുടെ സിനിമാ പ്രവേശനം. സിനിമാ, നാടക നടനായ കുണ്ടറ ഭാസിയായിരുന്നു ഭര്‍ത്താവ്. വിവാഹത്തോടെയാണ് സിനിമാരംഗത്ത് നിന്നു വിട്ടുനിന്ന കാഞ്ചന 2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പി എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയിരുന്നു. ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മൂമ്മയായാണ് കാഞ്ചന അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. കെയര്‍ ഓഫ് സൈറാബാനു, ക്രോസ് റോഡ് എന്നീ ചിത്രങ്ങളിലും കാഞ്ചന വേഷമിട്ടിരുന്നു.

ജോസ് പ്രകാശ്, ഓച്ചിറ വേലുക്കുട്ടി, രാജന്‍ പി.ദേവ് എന്നിവര്‍ക്കൊപ്പം നാടകങ്ങളില്‍ വേഷം ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button