Latest NewsMollywood

വന്ദനത്തിലെ ഗാഥ ഇന്ന് ലോകം അറിയപ്പെടുന്ന പത്രപ്രവര്‍ത്തക

ഗാഥയുടെ യഥാര്‍ഥ പേര് ഗിരിജ ഷെട്ടാര്‍ എന്നാണ്

ലാലേട്ടന്‍ നായകനായ വന്ദനം എന്ന സിനിമ ആരും മറക്കില്ല. അതിലെ നായിക ഗാഥയെയും നാം ഓര്‍ത്ത് വെക്കും. കാരണം ആ നടിയുടെ അഭിനയമികവ് തന്നെയാണ്. ശ്രീനിവാസനും പ്രിയദര്‍ശനും ഒരിക്കല്‍ വന്ദനത്തിലെ ഗാഥയുടെ വീട് സന്ദര്‍ശിക്കാന്‍ ഉണ്ടായ സംഭവം പറയുകയാണ്. ഗാഥയുടെ യഥാര്‍ഥ പേര് ഗിരിജ ഷെട്ടാര്‍ എന്നാണ്. വന്ദനം എന്ന സിനിമയുടെ വിജയത്തിനു ശേഷം ശ്രീനിവാസനും പ്രിയദര്‍ശനും അടങ്ങുന്ന സംഘം ലണ്ടനില്‍ ഉള്ള സമയത്ത് വന്ദനത്തില്‍ നായികയായി അഭിനയിച്ച കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനു പോയി. കുട്ടി അവിടെ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ കറങ്ങാന്‍ പോയി.

കുട്ടിയെ കാണാതെ രക്ഷിതാക്കളെ കണ്ട് റ്റാറ്റ പറഞ്ഞ് മലയാള സിനിമാസംഘം മടങ്ങി. മടങ്ങും വഴിയില്‍ കണ്ടു, അടുത്തൊരു ജംക്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ കാത്തു കിടക്കുന്ന കാറുകള്‍ കഴുകി പണമുണ്ടാക്കുകയാണ് വന്ദനത്തിലെ ഗാഥ. അത്രയ്ര്ക്കു പട്ടിണിയായിരുന്നോ ആ കുട്ടിക്ക് എന്നു ചോദിക്കരുത്. സ്വന്തം പഠനത്തിനുള്ള പണം സ്വയം അധ്വാനിച്ചുണ്ടാക്കുന്ന ഗാന്ധിയന്‍ സ്വാശ്രയശീലം അവിടെ അന്നേ പ്രാബല്യത്തിലുണ്ടായിരുന്നതു കൊണ്ടാണ് കുട്ടി അങ്ങനൊരു പണി ചെയ്തത്. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ഗിരിജ ചെയ്തത്.നാഗാര്‍ജുനക്കൊപ്പം മണിരത്‌നത്തില്‍, വന്ദനത്തില്‍ ലാലേട്ടനൊപ്പം, ഗീതാഞ്ജലിയില്‍ എന്നിങ്ങനെ വളരെ കുറച്ച് ചിത്രങ്ങള്‍. ഇത് കൊണ്ട്തന്നെ ഒരുപാട് ആരാധകരെ ഏറ്റെടുക്കാന്‍ ഗിരിജയ്ക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍ അപ്പോഴേക്കും സിനിമയെ വിട്ടു തന്റെ പ്രൊഫഷണല്‍ രംഗത്തേക്ക് പോയിരുന്നു. ഗിരിജ ഇപ്പോള്‍ ലോകമറിയുന്ന എഴുത്തുകാരി, ബ്ലോഗര്‍, പത്രപ്രവര്‍ത്തക കൂടിയാണ്. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന ഗിരിജ മലയാളിയല്ല അച്ഛന്‍ ഇന്ത്യക്കാരനും അമ്മ വിദേശിയുമാണ്. പതിനെട്ടാം വയസ്സില്‍ ക്‌ളാസിക്കല്‍ നൃത്തവും ഇന്ത്യന്‍ മതങ്ങളെയും പഠിക്കാന്‍ വേണ്ടി നടത്തിയ സന്ദര്‍ശനത്തിലാണ് ഇതെല്ലാം നടന്നത്. സിനിമാഭിനയം നിര്‍ത്തിയ ഗിരിജ തന്റെ പഠനവും അന്വേഷണവും മുഴുമിപ്പിച്ച ശേഷം ലണ്ടനിലേക്കു തന്നെ മടങ്ങി. പത്രപ്രവര്‍ത്തകയായി, എഴുത്തുകാരിയായി ഒതുങ്ങി അല്ലെങ്കില്‍ വളര്‍ന്നു.

shortlink

Post Your Comments


Back to top button