GeneralLatest NewsTollywood

കോൺഗ്രസ് നേതാവായ നടി ദിവ്യ സ്പന്ദന ട്വിറ്റർ ഉപേക്ഷിച്ചു; ഇനി ബിജെപിയിലേയ്ക്കോ?

ഇതിന് മുൻപ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന പദവി ഏറ്റെടുക്കുന്ന നിർമല സീതാരാമന് അഭിനന്ദനങ്ങൾ എന്നായിരുന്നു ദിവ്യ ഒടുവിൽ ട്വീറ്റ് ചെയ്തത്.

കന്നഡ സിനിമാ നടിയും മുൻ ലോക്സഭാ അംഗവുമായ രമ്യ എന്നറിയപ്പെടുന്ന ദിവ്യസ്പന്ദന കോണ്ഗ്രസ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡ് ആയിരുന്നു. എന്നാല്‍ താരത്തിനു സ്ഥാനം പോകുന്നതായി സൂചന. ധനമന്ത്രി ആയി ചുമതലയേറ്റ നിർമല സീതാരാമന് അഭിനന്ദനമറിയിച്ചതിന് പിന്നാലെ ദിവ്യ സ്പന്ദന ട്വിറ്റർ ഉപേക്ഷിച്ചതായി റിപ്പോർട്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ചാനൽ ചർച്ചകളില്‍ ആരും പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമാണോ ദിവ്യ ട്വിറ്റര്‍ ഉപേക്ഷിച്ചതെന്നു വ്യക്തമല്ല. ഇതിന് മുൻപ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന പദവി ഏറ്റെടുക്കുന്ന നിർമല സീതാരാമന് അഭിനന്ദനങ്ങൾ എന്നായിരുന്നു ദിവ്യ ഒടുവിൽ ട്വീറ്റ് ചെയ്തത്. എന്നാല്‍ ദിവ്യ അക്കൗണ്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.

2013ൽ കർണ്ണാടകയിലെ മാണ്ഢ്യയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ലോക്സഭയിലെത്തിയ രമ്യ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ സംഘത്തിൽ നിന്നും പുറത്തുപോയോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. അതോടെ സമൂഹമാധ്യമങ്ങളില്‍ നരേന്ദ്രമോദിയെ അടക്കം അതിരൂക്ഷമായി ആക്രമിച്ച ദിവ്യ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുകയാണ്.

shortlink

Post Your Comments


Back to top button