GeneralLatest NewsMollywood

ആ പോസ്‌റ്റ് ഇട്ടത് താനല്ല; ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ സത്യം അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്നും ലക്ഷ്മി

കാറപകടത്തില്‍ അന്തരിച്ച വയലിന്‍സ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മാനേജരല്ലെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്‌റ്റിട്ടത് താനല്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ വെളിപ്പെടുത്തല്‍. കേസില്‍ പിടിയിലായ പ്രകാശ് തമ്ബിയുടെയും വിഷ്‌ണുവിന്റെയും സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ച്‌ തനിക്ക് ഒന്നും അറിയില്ലെന്നും ബാലഭാസ്‌കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്‌റ്റിട്ടത് താനല്ലെന്നും പറഞ്ഞ ലക്ഷ്മി കൊച്ചിയിലെ ഏജന്‍സിയാണ് ഇതിന് പിന്നിലെന്നും പറഞ്ഞു. അപകടം നടക്കുമ്ബോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്നും ലക്ഷ്‌മി കൂട്ടിച്ചേര്‍ത്തു.

പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാള്‍ ബാലഭാസ്‌കറിന്റെ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്‌തതെന്നും നേരത്തെ ലക്ഷ്‌മിയുടെ പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ സത്യം അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്നും ലക്ഷ്മി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പോസ്‌റ്റ് ഇട്ടത് താനല്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button