Latest NewsMollywood

കറുപ്പിനഴകെന്ന് തെളിയിച്ച് റിമി ടോമിയുടെ പുതിയ ഫോട്ടോ വൈറല്‍

കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് റിമി എത്തിയത്

ഗായിക, അവതാരക, അഭിനേത്രി തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് റിമി ടോമി. അടുത്തിടെയായിരുന്നു താരം വിവാഹമോചിതയായത്. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യവുമായി ആരാധകരെത്തിയിരുന്നുവെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. റിമിക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതൊന്നും താരത്തെ അലട്ടിയിരുന്നില്ല.

വിധികര്‍ത്താവായും അവതാരകയായും താരമെത്താറുണ്ട്. കോമഡി പരിപാടിയിലും സംഗീത പരിപാടിയിലും വിധികര്‍ത്താവായാണ് റിമി എത്തുന്നത്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി ടോമിയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയും ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് റിമി എത്തിയത്. കറുപ്പിനഴക് എന്ന പാട്ടാണ് ഈ ചിത്രം കാണുമ്‌ബോള്‍ ഓര്‍മ്മ വരുന്നതെന്നാണ് ആരാധകരും പറയുന്നത്.

https://www.instagram.com/p/ByFTDIABX0b/

https://www.instagram.com/p/ByMkWQ3FRC5/

shortlink

Related Articles

Post Your Comments


Back to top button