GeneralLatest NewsMollywood

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകടത്തെക്കുറിച്ച് നടി അര്‍ച്ചന

കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു സംഭവം

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ അർച്ചനാ കവി സഞ്ചരിച്ച കാറിന് മുകളിൽ കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടർന്നുവീണു. അര്‍ച്ചനയും പിതാവും മാധ്യമപ്രവർത്തകനുമായ ജോസ് കവിയും യാത്ര ചെയ്ത ഒല കാബിന് മുകളില്‍ കോണ്‍ക്രീറ്റ് പാളി വീണ് കാറിന്റെ ചില്ലുകൾ തകർന്നു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായതെന്ന് അർച്ചന പറയുന്നു.

കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. അപ്രതീക്ഷിതമായി കാറിന് മുകളിലേക്ക് വലിയ ശബ്ദത്തോടെ കോൺക്രീറ്റ് പാളി പതിക്കുകയായിരുന്നു. കൊച്ചി മെട്രോ റെയിലിന്റെ പാളത്തിൽ നിന്നാണ് പാളി അടർന്നുവീണത്. മുന്നിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. താനും  പിതാവും പിൻസീറ്റിലായിരുന്നതിനാല്‍ അപകടം ഒഴിവായി.

ചില്ല് തകർന്ന കാറിന്റെ ചിത്രം അർച്ചന ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകാൻ വേണ്ട നടപടികള്‍ കൊച്ചി മെട്രോ റയിലും കേരള പൊലീസും ചേർന്നെടുക്കണമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതല്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button