Latest NewsMollywood

കൂളിംഗ് ഗ്ലാസ് വെച്ച്, ലൂസിഫര്‍ എന്നെഴുതിയ ടീ ഷര്‍ട്ടുമിട്ട് കിടിലന്‍ ലുക്കില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; ചിത്രം വൈറല്‍

ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ മഞ്ജു തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യര്‍ക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. ലൂസിഫറാണ് താരത്തിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. മഞ്ജു വാര്യരുടെ തിരിച്ചു വരവില്‍ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു ലൂസിഫറിലെ പ്രിയദര്‍ശിനി രാംദാസ്. മലയാളത്തിലെ ആദ്യ ഇരുന്നൂറു കോടി ചിത്രമായി ലൂസിഫര്‍ മാറിയിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് മഞ്ജുവിന്റെ പുതിയ ലുക്കാണ്. ലൂസിഫര്‍ എന്നെഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ മഞ്ജു തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെയാണ് ചിത്രം വൈറലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button