GeneralLatest NewsMollywoodNostalgia

വെള്ളാരം കണ്ണുള്ള യക്ഷി; നടി ചഞ്ചലിപ്പോള്‍ എവിടെ?

1997 ല്‍ മോഡലിങ്ങില്‍ കരിയര്‍ തുടങ്ങിയ ചഞ്ചല്‍ പിന്നീട് ടെലിവിഷന്‍ ചാനലില്‍ അവതാരകയായെത്തി

മലയാളികളുടെ പ്രിയ താരമാണ് നടി ചഞ്ചല്‍. ചുരണ്ട മുടിയും വെള്ളാരം കണ്ണുകളും ഉള്ള യക്ഷിയായി മലയാളി മനസ്സുകളില്‍ നിറഞ്ഞ ചഞ്ചല്‍ കുറെക്കാലമായി സിനിമാ മേഖലയില്‍ നിന്നും മാറി നില്‍ക്കുകയാണ്

ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകി എന്ന ചിത്രത്തില്‍ കുഞ്ഞാത്തോല്‍ എന്ന യക്ഷി കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചത്. 1997 ല്‍ മോഡലിങ്ങില്‍ കരിയര്‍ തുടങ്ങിയ ചഞ്ചല്‍ പിന്നീട് ടെലിവിഷന്‍ ചാനലില്‍ അവതാരകയായെത്തി. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും അവതരിപ്പിച്ച 1998-1999 കാലഘട്ടത്തില്‍ സിനിമയില്‍ സജീവമായിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ഓര്‍മ്മച്ചെപ്പിലും ഋഷിവംശം എന്നീ ചിത്രങ്ങളിലും ചഞ്ചല്‍ വേഷമിട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന താരത്തിനു എന്തുപറ്റിയെന്ന അന്വേഷണത്തിലാണ് ആരാധകര്‍. വിവാഹത്തിന് ശേഷം അമേരിക്കയില്‍ കുടുംബത്തോടൊപ്പം ജീവിക്കുകയാണ് ചഞ്ചലിപ്പോള്‍. നൃത്ത രംഗത്ത് സജീവമാണ്

shortlink

Post Your Comments


Back to top button