നായക കഥാപാത്രമാകണമെന്ന സങ്കല്‍പ്പമില്ലാതെ മലയാളത്തിലെ നല്ല സിനിമകളോട് ചേര്‍ന്ന് നില്‍ക്കുകയാണ് ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍, ഇതിനോടകം നിരവധി നല്ല ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത അര്‍ജുന്‍ അശോകന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന സിനിമയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്, ആസിഫ് അലി നായകനായ ബിടെക് എന്ന സിനിമയില്‍ നായക തുല്യമായ വേഷം ചെയ്തു കൊണ്ടായിരുന്നു അര്‍ജുന്‍ അശോകന്‍ കൈയ്യടി നേടിയത്. രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായ ജൂണ്‍ എന്ന ചിത്രത്തിലും അര്‍ജുന്റെ റോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തിയേറ്ററുകളില്‍ ഗംഭീര വിജയം നേടി മുന്നേറുന്ന ഉണ്ട എന്ന ചിത്രത്തില്‍ കൈയ്യടിപ്പിക്കുന്ന അസാധ്യ പ്രകടനവുമായി അര്‍ജുന്‍ അശോകന്‍ നിറഞ്ഞു നില്‍ക്കുകയാണ്.
അന്യ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാരില്‍ ഒരാളായി അര്‍ജുന്‍ അശോകന്‍ സിനിമയുടെ നിറസന്നിധ്യമാകുന്നുണ്ട്.ഗിരീഷ് ടിപി എന്ന കേരള സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ റോള്‍ പരിചയ സമ്പത്തുള്ള നടനെ പോലെ വളരെ അനായാസേനെ കൈകാര്യം ചെയ്തിരിക്കുകയാണ് അര്‍ജുന്‍, ചിത്രത്തിലെ മറ്റു ഒന്‍പത് പോലീസ് കഥാപാത്രങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുള്ള സ്ക്രീന്‍ സ്പേസ് നല്‍കിയാണ് ഈ താരപുത്രന്റെ റോളിനെ ഖാലിദ് റഹ്മാന്‍ എന്ന സംവിധായകന്‍ പരുവപ്പെടുത്തിയിരിക്കുന്നത്. നായകനെന്ന രീതിയില്‍ സിനിമകള്‍ ചെയ്യാനുള്ള ശരീര ഭാഷ അര്‍ജുന്‍ അശോകനില്‍ വ്യക്തമാണെങ്കിലും നല്ല സിനിമകളില്‍ ചേര്‍ന്ന് നിന്ന് വര്‍ക്ക് ചെയ്യുന്ന അര്‍ജുന്റെ ആക്ടിംഗ് രീതി മറ്റു താരപുത്രന്മാരില്‍ നിന്ന് ഏറെ വ്യത്യസ്തമാക്കുന്നുണ്ട്.
Post Your Comments