BollywoodGeneralLatest News

ഹിന്ദു മതത്തിലേക്ക് ചേര്‍ന്നു!! സിന്ദൂരം ധരിച്ച സംഭവത്തില്‍ മറുപടിയുമായി നടി

ഇന്ത്യക്കാര്‍ എന്നുള്ളത് മാത്രമാണ് തങ്ങളുടെ വ്യക്തിത്വം എന്ന് നുസ്രത്ത് ജഹാന് പിന്തുണയുമായി എത്തിയ തൃണമൂല്‍ എം പി മിമി ചക്രവര്‍ത്തി

നടിമാരുടെ സ്വകാര്യ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ കൌതുകമാണ്. അതുപോലെ തന്നെ അവരുടെ ചിത്രങ്ങളും വളരെപ്പെട്ടന്നു തന്നെ ചര്‍ച്ചയാകുകയും ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ബംഗാളി താരമാണ് തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്‍. സത്യപ്രതിജ്ഞ ചടങ്ങിനിടെ സിന്ദൂരവും വളയും ധരിച്ചെത്തിയതിന്‍റെ പേരില്‍ നുസ്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിസിനസുകാരനായ നിഖിൽ ജെയ്നുമായുള്ള വിവാഹത്തിന് ശേഷം ജൂണ്‍ 25-നാണ് നുസ്രത്ത് സത്യപ്രതിജ്ഞ ചെയ്തത്. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയുമായി താരം രംഗത്ത്. താന്‍ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും മതത്തിന്‍റെയും ജാതിയുടെയും അതിരുകള്‍ക്ക് അപ്പുറമാണ് ഇന്ത്യയെന്നും നുസ്രത്ത് പറഞ്ഞു.

ട്വിറ്ററിലൂടെയാണ് നുസ്രത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും നുസ്രത്ത് കുറിച്ചു. ‘മുസ്ലീം മത വിശ്വാസിയാണെങ്കിലും ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞാന്‍ എന്ത് ധരിക്കണമെന്നതില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. വസ്ത്രധാരണത്തിന് അപ്പുറമാണ് വിശ്വാസം. എല്ലാ മതങ്ങളുടെയും പ്രമാണങ്ങളില്‍ വിശ്വസിക്കുന്നതും അത് പ്രാവര്‍ത്തികമാക്കുന്നതുമാണ് യഥാര്‍ത്ഥ വിശ്വാസം’- നുസ്രത്ത് ട്വീറ്റ് ചെയ്തു.

ഇന്ത്യക്കാര്‍ എന്നുള്ളത് മാത്രമാണ് തങ്ങളുടെ വ്യക്തിത്വം എന്ന് നുസ്രത്ത് ജഹാന് പിന്തുണയുമായി എത്തിയ തൃണമൂല്‍ എം പി മിമി ചക്രവര്‍ത്തി ട്വീറ്റ് ചെയ്തു. എന്നാല്‍ നുസ്രത്ത് ഹിന്ദു മതത്തിലേക്ക് ചേര്‍ന്നെന്നും ഹിന്ദു മതത്തില്‍ സുരക്ഷിതയായിരിക്കുമെന്ന് അവര്‍ക്ക് മനസ്സിലായത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button