Latest NewsMollywood

അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യും; സ്ത്രീകള്‍ക്കായി ആഭ്യന്തരപരാതി സെല്‍ രൂപീകരിക്കും

ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കൂട്ടത്തില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാലു സ്ത്രീകളെ ഉള്‍പ്പെടുത്തും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കുമെന്നും ഭേദഗതിയില്‍ പറയുന്നു. ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.

താരസംഘടനയായ അമ്മയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രധാന്യം വേണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തു വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവും താരസംഘടനയിലെ ആണ്‍മേല്‍ക്കോയ്മക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button