KollywoodLatest News

മക്കള്‍ സെല്‍വന്റെ ചിത്രത്തില്‍ നിന്നും അമല പിന്മാറി; കാരണം ഇതാണ്…

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് നായിക പിന്മാറിയത്

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രത്തില്‍ നിന്നും നടി അമല പോള്‍ പിന്മാറി. വിഎസ്പി 33 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രം ചന്ദ്ര ആര്‍ട്സിന്റെ ബാനറില്‍ ഇസക്കി ദുരൈയാണ് നിര്‍മിയ്ക്കുന്നത്. ചിത്രത്തില്‍ അമല പോളായിരുന്നു നായികയാവേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് നായിക പിന്മാറിയത്.

ഡേറ്റ് ക്ലാഷ് ആയതിനെ തുടര്‍ന്ന് അമല പിന്മാറി എന്നാണ് ഔദ്യോഗിക വിശദീകരണം. അമല പിന്മാറിയ സാഹര്യത്തില്‍ മേഘ ആകാശ് വിജയ് സേതുപതിയ്ക്ക് നായികയായി ചിത്രത്തിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കാളിദാസ് ജയറാം നായകനായ ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റമായ നായികയാണ് മേഘ ആകാശ്. തുടര്‍ന്ന് പേട്ട, വന്ത രാജാവ്താന്‍ വരുവേന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റായി. ഇപ്പോള്‍ പുതുമുഖ നായികാ നിരയില്‍ മുന്നേറുകയാണ് മേഘ. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ഒരു റൊമാന്റിക് ചിത്രമാണ് വിഎസ്പി 33. അതേ സമയം നല്ലൊരു സന്ദേശവും ചിത്രത്തിലുണ്ടെന്ന് സിനിമയുടെ സംവിധായകന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button