GeneralLatest News

ഞാന്‍ രാഷ്ട്രപിതാവായി, നല്ലൊരു ഉരുക്ക് വനിതയെ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു; ബിബിന്‍ ജോര്‍ജ്

'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് മകള്‍ ജനിച്ചു. ബിബിന്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്നു രാവിലെ 5.47 നു ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്രപിതാവ് ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരേയും അറിയിക്കുന്നു. നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു’. മകളോടൊപ്പമുള്ള ചിത്രത്തോടൊപ്പം ബിബിന്‍ കുറിച്ചു.

ടിവി പരിപാടികളുടെ രചന നിര്‍വഹിച്ച് ശ്രദ്ധേയനായ ബിബിന്‍, നാദിര്‍ഷ സംവിധാനം ചെയ്ത ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പമാണ് ബിബിന്‍ തിരക്കഥകള്‍ എഴുതുന്നത്. ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’യില്‍ നായകനായും ബിബിന്‍ അരങ്ങേറ്റം കുറിച്ചു. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ.

shortlink

Post Your Comments


Back to top button