CinemaGeneralMollywoodNEWS

അന്ന് മമ്മൂട്ടി പറഞ്ഞു “ഇയാളെ ഇനി പിടിച്ചാല്‍ കിട്ടില്ല”: ലോഹിതദാസ് ഒരു വിസ്മയം!!

നാടകകൃത്തായ ലോഹിതദാസിനെ തിലകനാണ് സിബി മലയിലിന് പരിചയപ്പെടുത്തിയത്

മനുഷ്യ ജീവിതങ്ങള്‍ പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിപ്പിച്ച അനുഗ്രഹീതനായ എഴുത്തുകാരനാണ്‌ ലോഹിതദാസ്, ഭൂതകണ്ണാടിയും കിരീടവും , വാത്സല്യവും പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും നേര്‍ത്ത നൊമ്പരമായി പെയ്തിറങ്ങുമ്പോള്‍ കവിത പോലെ കഥ എഴുതിയ മനുഷ്യനായിരുന്നു ലോഹി,ലോഹിതദാസ് വിടപറഞ്ഞ  ഓര്‍മ്മകളുടെ പത്തുവര്‍ഷം മുന്നില്‍ തെളിയുമ്പോള്‍ ഇന്നും കനല്‍ക്കാറ്റ് പോലെ അദ്ദേഹത്തിന്റെ മഹാ സിനിമകള്‍ പ്രേക്ഷക മനസ്സിനെ നിരന്തരം പിന്തുടരുകയാണ്.

തനിയാവര്‍ത്തനം എന്ന ചിത്രം എഴുതി കൊണ്ടായിരുന്നു ലോഹിതദാസ് എന്ന കഥാകാരന്റെ തുടക്കം,ലോഹിതദാസിനെ കണ്ടതും  അന്ന് മമ്മൂട്ടി പറഞ്ഞ വാചകം ഇന്നും സിനിമാ പ്രേക്ഷകര്‍ നെഞ്ചോട്‌ ചേര്‍ത്തു വയ്ക്കുന്നു. നാടകകൃത്തായ ലോഹിതദാസിനെ തിലകനാണ് സിബി മലയിലിന് പരിചയപ്പെടുത്തിയത്.

തനിയാവര്‍ത്തനത്തിന്‍റെ കഥയുടെ ചര്‍ച്ച നടക്കുന്ന വേളയില്‍ ചിത്രത്തിന്‍റെ രചയിതാവായ ലോഹിതദാസിനെ മമ്മൂട്ടി കാണാനെത്തി, ചിത്രത്തിന്റെ എഴുത്ത് എവിടെവരെയായി എന്നറിയാനായിരുന്നു മമ്മൂട്ടി ലോഹിതദാസിനെ സന്ദര്‍ശിച്ചത്. ആദ്യ കൂടികാഴ്ചയില്‍ തന്നെ മമ്മൂട്ടിയെ ലോഹിതദാസ് ശരിക്കും ഞെട്ടിച്ചു. ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയ മമ്മൂട്ടി സിബി മലയിലിനോട് പറഞ്ഞു. “ആയാള്‍ ആളൊരു കുഴപ്പക്കാരാനാണ്”,സംഗതി കൈ വിട്ടു പോയോ എന്ന മട്ടില്‍ ഇത് കേട്ടതും സിബി മലയില്‍ ഒന്ന് പേടിച്ചു,അയാള്‍ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയുണ്ട്, ഇയാളെ ഇനി പിടിച്ചാല്‍ കിട്ടില്ല എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം..

 

shortlink

Related Articles

Post Your Comments


Back to top button