GeneralLatest NewsMollywood

നീ എനിക്കരികില്‍ നിന്ന് കുറച്ച് ദൂരെയായി എങ്കിലും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു; നടന്‍ റഹ്മാന്‍

ജൂണ്‍ 22 ന് റഹ്മാന്റെ മകള്‍ ആലീഷയുടെ പിറന്നാളായിരുന്നു.

മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മലയാളികളുടെ പ്രിയ താരം റഹ്മാന്‍. എല്ലാ വര്‍ഷയും നിന്റെ പിറന്നാള്‍ ദിനം എന്നെ കുറച്ച് വിഷമിപ്പിക്കുമെന്നാണ് താരം പറയുന്നത്. ജൂണ്‍ 22 ന് റഹ്മാന്റെ മകള്‍ ആലീഷയുടെ പിറന്നാളായിരുന്നു.

‘എല്ലാ വര്‍ഷയും നിന്റെ പിറന്നാള്‍ ദിനം എന്നെ കുറച്ച് വിഷമിപ്പിക്കും. കാരണം നിനക്കറിയാം, നീ വലിയ കുട്ടിയായി. നീ എനിക്കരികില്‍ നിന്ന് കുറച്ച് ദൂരെയായെന്നും സമയം ചെലവഴിക്കാന്‍ ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ടാകുമെന്നും എനിക്കറിയാം. അതൊന്നും സാരമില്ല, എന്തു തന്നെയായാലും ഞാന്‍ നീ എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു. എന്റെ പ്രിയപ്പെട്ട കുട്ടിക്ക് വര്‍ണാഭമായ പിറന്നാള്‍ ആശംസകള്‍. നിന്റെ സ്വപ്‌നങ്ങളെല്ലാം സാധ്യമാകട്ടെ… ‘ആമീന്‍- റഹ്മാന്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button