KollywoodLatest News

കാജോളിന് ഒരു വിജയം അത്യാവശ്യമാണ്, വീണ്ടു തിരിച്ച് വരുമോ പഴയ പ്രതാപ കാലം

ക്വീനിന്റെ റീമേക്കായ പാരീസ് പാരീസ് ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന കാജള്‍ അഗര്‍വാള്‍ ചിത്രം

ഹിന്ദി സിനിമകളിലൂടെ വന്ന് തമിഴിലൂടെയും തെലുങ്കിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നായികയാണ് കാജള്‍ അഗര്‍വാള്‍. എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രത്തിന് ശേഷം പിന്നീടിങ്ങോട്ട് യുവ സൂപ്പര്‍താര ചിത്രങ്ങളുടെ പ്രവാഹമായിരുന്നു. ഡാര്‍ലിങ്, മിസ്റ്റര്‍ പെര്‍ഫക്ട്, സിംഗം, മാട്രാന്‍, തുപ്പാക്കി, നായക്, ജില്ല, മാരി ഇങ്ങനെ നല്ല നല്ല സിനിമകള്‍. എന്നാല്‍ ഇപ്പോള്‍ കാജളിന്റെ കരിയറില്‍ അത്ര തിളക്കം പോര.

2018 അവസാനം റിലീസ് ചെയ്ത കവചം എന്ന ചിത്രത്തിന് ശേഷം വലയ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല. കവചത്തിനും പ്രതീക്ഷിച്ച വിജയം ഇല്ലായിരുന്നു. കരിയറില്‍ ഇപ്പോള്‍ ഒരു വിജയം കാജളിന് അത്യാവശ്യമാണ്. ക്വീനിന്റെ റീമേക്കായ പാരീസ് പാരീസ് ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന കാജള്‍ അഗര്‍വാള്‍ ചിത്രം. ഈ ചിത്രത്തിലാണ് കാജളിന്റെ പ്രതീക്ഷ മുഴുവന്‍. ഇനി താരത്തിന് തിരിച്ച് പഴയ പ്രതാപത്തിലെത്താന്‍ കഴിയുമോ എന്നതാണ് ആരാധകരുടെ ആശങ്ക.

shortlink

Related Articles

Post Your Comments


Back to top button