Latest NewsMollywood

താരപ്പൊലിമയില്‍ കുഞ്ചാക്കോ ബോബന്റെ സ്വന്തം ഇസഹാക്കിന്റെ മാമോദിസ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബന്‍- പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചത്

താരപ്പൊലിമയില്‍ മലയാളത്തിന്റെ സ്വന്തം താരം കുഞ്ചാക്കോ ബോബന്റെ ബോബന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വച്ചാണ് മാമോദീസ ചടങ്ങ് നടന്നത്. മലയാള സിനിമയിലെ നിറസാന്നിധ്യങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ദിലീപ്, കാവ്യാ മാധവന്‍, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, നടന്‍ വിനീത് എന്നിവരും ചടങ്ങിന്റെ ഭാഗമായി. തുടര്‍ന്ന് വൈകിട്ട് നടന്ന റിസപ്ഷനില്‍ മമ്മൂട്ടി, ദുല്‍ക്കര്‍ തുടങ്ങി വലിയ താരനിരയാണ് എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബന്‍- പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചത്. ഇസഹാക് എന്നാണ് കുട്ടിയുടെ പേര്.

shortlink

Related Articles

Post Your Comments


Back to top button