GeneralLatest NewsTV Shows

നാലാം ഘട്ടവും മാറ്റമില്ലാതെ താരസംഘടന; നേതൃത്വനിരയില്‍ വീണ്ടും കെ ബി ഗണേഷ് കുമാര്‍

കൂടാതെ വൈസ് പ്രസിഡന്റുമാരായി മോഹന്‍ അയിരൂര്‍, കിഷോര്‍സത്യ എന്നിവരെ തെരഞ്ഞെടുത്തു

മിനിസ്ക്രീന്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’യില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. നാലാം ഘട്ടവും മാറ്റമില്ലാതെയാണ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി ആത്മയുടെ തലപ്പതെത്തുന്നത്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ പ്രസിഡന്റ്, ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറി, ഷംസ് മണക്കാട് ഖജാന്‍ജി, പൂജപ്പുര രാധാകൃഷ്ണന്‍ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ വൈസ് പ്രസിഡന്റുമാരായി മോഹന്‍ അയിരൂര്‍, കിഷോര്‍സത്യ എന്നിവര്‍ക്കൊപ്പം എക്‌സിക്യൂട്ടി കമ്മിറ്റിയംഗങ്ങളായി കാലടി ഓമന, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, യതികുമാര്‍, സാജന്‍ സൂര്യ, അര്‍ച്ചന, അനീഷ് രവി, ഷോബി തിലകന്‍, ജിജാ സുരേന്ദ്രന്‍, പ്രഭാശങ്കര്‍, രാജ്കുമാര്‍, അഷ്‌റഫ് പേഴുംമൂട്, ശബരീനാഥ്, രഞ്ജിത് മുന്‍ഷി എന്നിവരേയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കന്യ, ആത്മ മലയാളി ഹീറോസിന്റെ ക്യാപ്റ്റന്‍ കിഷോര്‍ സത്യ എന്നിവരെയും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കളായ അലിയാര്‍, സീന ആന്റണി, രാഘവന്‍, അപ്‌സര, സ്വസ്തിക, വല്‍സലാ മേനോന്‍, കിഷോര്‍, അനീഷ് രവി, വിജയ് മേനോന്‍ എന്നിവരെയും എസ്‌എസ്‌എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു.

shortlink

Post Your Comments


Back to top button