KollywoodLatest News

രമ്യയെ ലിപ് ലോക്ക് ചെയ്ത് നടി; വൈറലായി ഈ രംഗം

ട്രെയ്ലര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ അതില്‍ നിന്നുള്ള ഒരു രംഗം ഏറ്റെടുത്ത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ

അമല പോള്‍ പ്രധാനവേഷത്തില്‍ എത്തുന്ന ആടൈ എന്ന ചിത്രം മികച്ച പ്രതീക്ഷകള്‍ നല്‍കി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രത്‌നകുമാര്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.

ട്രെയ്ലര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ അതില്‍ നിന്നുള്ള ഒരു രംഗം ഏറ്റെടുത്ത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. അമലയ്ക്ക് പുറമേ ആര്‍.ജെ രമ്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രമ്യയുടെ കഥാപാത്രത്തെ അമല ലിപ് ലോക്ക് ചെയ്യുന്ന ഒരു രംഗമാണിത്. സ്വവര്‍ഗ പ്രണയത്തെക്കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button