GeneralLatest NewsMollywood

‘അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’; ബോട്ടില്‍ ക്യാപ് ചാലഞ്ച് ഏറ്റെടുത്ത് മീനൂട്ടി

കുപ്പിയില്‍ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം

ബോട്ടില്‍ ക്യാപ് ചാലഞ്ച് ഏറ്റെടുത്ത് മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം മീനൂട്ടി. ‘അങ്ങനെ ഞാനും ഒരു കൈ നോക്കിയേ’ എന്ന ക്യാപ്ഷനോടുകൂടി മീനാക്ഷി തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

https://www.facebook.com/meenakshiactressofficial/videos/661226904357855/

ഹോളിവുഡ് ആക്ഷന്‍ താരം ജേസണ്‍ സ്റ്റാഥത്താണ് പുതിയ ചലഞ്ചുമായി ആദ്യമെത്തിയത്. ചെറുതായി മുറുക്കിയ കുപ്പിയുടെ ക്യാപ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടില്‍ ക്യാപ് ചാലഞ്ച്. കുപ്പിയില്‍ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താല്‍ ചലഞ്ചില്‍ നിന്നും പുറത്താകും.

shortlink

Related Articles

Post Your Comments


Back to top button