GeneralLatest News

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം മുപ്പതാം സ്ഥാനത്ത്

12 കോടി ഡോളര്‍ വരുമാനമുള്ള ഗായകന്‍ കന്യെ വെസ്റ്റാണ് മൂന്നാം സ്ഥാനത്ത്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. 18.5 കോടി ഡോളറുമായി 29-കാരിയും ഗായികയുമായ ടെയിലര്‍ സ്വിഫ്റ്റാണ് ഒന്നാം സ്ഥാനത്ത്. 17 കോടി ഡോളര്‍ സമ്പാദ്യവുമായി സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷന്‍ താര0 കെയ്‌ലി ജെന്നര്‍ രണ്ടാം സ്ഥാനത്തെത്തി.

12 കോടി ഡോളര്‍ വരുമാനമുള്ള ഗായകന്‍ കന്യെ വെസ്റ്റാണ് മൂന്നാം സ്ഥാനത്ത്. ഫുട്ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ ആദ്യ പത്തിലുണ്ട്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഏറ്റവും വരുമാനമുള്ള ഇന്ത്യന്‍ താരം. പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്താണ് താരം. 65 മില്ല്യന്‍ ഡോളര്‍ അതായത്, 444 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ വരുമാനം. 2018 ജൂണ്‍ ഒന്നു മുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close