KollywoodLatest News

ഞങ്ങളുടെ തോല്‍വി ആഘോഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ടീമിനെ ഇത് പഠിപ്പിക്കൂ; പാക്ക് ട്രോളന്മാര്‍ക്ക് മറുപടിയുമായി തമിഴ് താരം

ഇപ്പോള്‍ ഇന്ത്യയുടെ പരാജയം പാക് ക്രിക്കറ്റ് പ്രേമികള്‍ക്ക് കുറച്ച് ആശ്വാസമായിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയാണ് ലോകകപ്പ് സെമി ഫൈനലില്‍ നിന്ന് ഇന്ത്യന്‍ ടീം പുറത്തായിരിക്കുന്നത്. ന്യൂസിലന്‍ഡിനുമായുളള മത്സരത്തിലാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയുടെ തോല്‍വി പാക്കിസ്ഥാന്‍ ആഘോഷമാക്കിയിരിക്കുകയാണ്.

ഇപ്പോള്‍ ഇന്ത്യയുടെ പരാജയം പാക് ക്രിക്കറ്റ് പ്രേമികള്‍ക്ക് കുറച്ച് ആശ്വാസമായിട്ടുണ്ട്. സമൂഹമമാധ്യമങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കളിയാക്കി ട്രോളുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത പാക് ട്രോളന്മാര്‍ക്ക് മറുപടിയുമായി നടന്‍ യോഗി ബാബു രംഗത്ത്. പാക് ജനങ്ങളെ, ഞങ്ങളുടെ തോല്‍വി ആഘോഷിക്കുന്നതിനു മുന്‍പ് നിങ്ങളുടെ ടീമിനെ എങ്ങനെ സെമിയില്‍ എത്താം എന്ന് പഠിപ്പിക്കൂ. വിജയമോ പരാജയമോ ആകട്ടെ.ഞങ്ങളുടെ ടീം നിങ്ങളേക്കാള്‍ മെച്ചമാണ്- യോഗി ബാബു ട്വീറ്ററില്‍ കുറിച്ചു.

Tags

Post Your Comments


Back to top button
Close
Close