GeneralLatest NewsMollywood

‘നായികയായ സിനിമയുടെ റിലീസ്; ഇവിടെ ഞാന്‍ അടുക്കളപ്പണിയില്‍’; സംവൃത സുനില്‍

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്ന ചിത്രത്തില്‍ ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിച്ചത്

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേയ്ക്ക് എത്തുകയാണ് നടി സംവൃത സുനില്‍. ബിജു മേനോന്‍ നായകനായെത്തുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഏഴ് വര്‍ഷത്തിന് ശേഷമുള്ള സംവൃതയുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രം തിയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ അങ്ങ് അമേരിക്കയിലെ വീട്ടില്‍ വീട്ടുജോലികളില്‍ മുഴുകിയിരിക്കുകയാണ് താരം. ചിത്രത്തിലെ ഗീത എന്ന കഥാപാത്രത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ് സംവൃത.

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്ന ചിത്രത്തില്‍ ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിച്ചത്. വളരെ സ്‌നേഹത്തോടെയാണ് താന്‍ ഈ കഥാപാത്രം ചെയ്തത് എന്നാണ് താരം കുറിക്കുന്നത്. ‘ഇത് ഗീതയുടെ ആദ്യ സെല്‍ഫിയാണ്. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ സ്‌നേഹത്തോടെ അഭിനയിച്ച ഒരു കഥാപാത്രം ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, വീട്ടിലെ നിത്യ ജോലികള്‍ ചെയ്യുന്നതിനിടയില്‍, എല്ലാം നന്നായി നടക്കട്ടെയെന്നും ഞങ്ങളുടെ ഈ കൊച്ചു സിനിമയ്ക്ക് തിയറ്ററില്‍ ഊഷ്മളമായ സ്വീകരണം ലഭിക്കട്ടേയെന്നും പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.’ ഗീതയുടെ വേഷത്തിലെ ഒരു സെല്‍ഫിക്കൊപ്പം സംവൃത കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button