GeneralLatest NewsMollywood

യുവാവിന്റെ മൂക്ക് അടിച്ചുപരത്തി ചാക്കോച്ചൻ!!

കുഞ്ചാക്കോ ബോബന്റെ മനോഹരമായ രണ്ട് ഷോട്ടുകളിൽ നഷ്ടമായത് ഒരു ആരാധകന്റെ നടുവും മറ്റൊരാളുടെ മൂക്കും ആണ്.

ഓലമടല് കൊണ്ട് ക്രിക്കറ്റ് കളിച്ച് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ താരത്തിന്റെ ബാറ്റിംഗില്‍ രണ്ടു പേര്‍ക്ക് പരിക്ക്. നടൻ കുഞ്ചാക്കോ ബോബന്റെ മനോഹരമായ രണ്ട് ഷോട്ടുകളിൽ നഷ്ടമായത് ഒരു ആരാധകന്റെ നടുവും മറ്റൊരാളുടെ മൂക്കും ആണ്.

പട എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു കുഞ്ചാക്കോ ബോബന്റെ ക്രിക്കറ്റ് കളി. കൂട്ടിന് ജോജുവും ഉണ്ടായിരുന്നു. ഇതിനിടെയാണ് ചാക്കോച്ചന്റെ ബാറ്റിൽ നിന്നും രണ്ട് പേർക്ക് നല്ല രീതിയിൽ അടി കിട്ടിയത്

താരത്തിന്റെ സിക്സർ കയ്യിലൊതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ തെന്നിവീണത്. അടുത്ത ബോൾ പാഞ്ഞെത്തിയത് കളി ക്യാമറയിലാക്കിയ പയ്യന്റെ നേരെയാണ്. ചാക്കോച്ചൻ തന്നെയാണ് രസകരമായ വിഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ജോജുവിന്റെ മേക്കപ്പ്മാനാണ് തന്റെ ബാറ്റിൽ നിന്ന് പറന്ന പന്തിൽ മൂക്ക് ചളുങ്ങിയ കക്ഷിയെന്ന് ചാക്കോച്ചൻ പിന്നീട് പോസ്റ്റിൽ വ്യക്തമാക്കി

പന്തടിച്ച് വീർത്ത മൂക്കുമായുള്ള പടവും താരം പങ്കുവച്ചിട്ടുണ്ട്.  ടിക് ടോക് ഒരു റിയാലിറ്റി ആവുമ്പോൾ എന്നാണ് ഈ കുഞ്ഞൻ വിഡിയോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ.

 

 

Tags

Post Your Comments


Back to top button
Close
Close