GeneralLatest NewsTV Shows

അവിടെ നേരിട്ട പ്രധാന പ്രശ്നം വസ്ത്രം മാറാന്‍ പോലും സൗകര്യമില്ല; തുറന്നു പറഞ്ഞ് നടി

1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖയില്‍ വിജയ് ആയിരുന്നു നായകന്‍.

വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താര പുത്രിയാണ് വനിത. നടന്‍ വിജയകുമാറിന്റെ മകള്‍ കൂടിയായ നടി വനിത ബിഗ് ബോസ് തമിഴ് പതിപ്പില്‍ മത്സരാര്‍ത്ഥികൂടിയായിരുന്നു. എലിമിനേഷനിലൂടെ പരിപാടിയില്‍ നിന്നും വനിത വിജയകുമാര്‍ പുറത്തായിരിക്കുകയാണ്. ബിഗ്‌ ബോസ് താരങ്ങളെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും തുറന്നു പറയുന്ന വനിത ഇളയദളപതി വിജയെ കുറിച്ചു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

ചന്ദ്രലേഖ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തെ അനുഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖയില്‍ വിജയ് ആയിരുന്നു നായകന്‍. ”വേണ്ടത്ര സൗകര്യമില്ലാത്ത ലൊക്കേഷനിലെ ചിത്രീകരണത്തിനിടയില്‍ നേരിട്ട പ്രധാന പ്രശ്‌നം കോസ്റ്റിയൂം മാറുന്നതായിരുന്നു. പെട്ടെന്ന് പോയി മാറാവുന്ന സൗകര്യമാണ് പൊതുവെ ഉണ്ടാവാറുള്ളതെങ്കിലും അവിടെ അങ്ങനെയായിരുന്നില്ല. അണിയറപ്രവര്‍ത്തകരുടെ മുന്നില്‍ നി്ന്ന് വസ്ത്രം മാറാന്‍ കഴിയില്ല. ആകെ പരിഭ്രമിച്ച്‌ പോയിരുന്നു അന്ന്. ഇതേക്കുറിച്ച്‌ മനസ്സിലാക്കിയ വിജയ് യാണ് തന്‍രെ ആഡംബര വാഹനം താരത്തിനായി വിട്ടുനല്‍കി പ്രശ്‌നം പരിഹരിച്ചത്. സഹതാരത്തിന്റെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹമെന്നും” വനിത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button