GeneralLatest NewsTV Shows

അദ്ദേഹത്തിന്റെ യഥാർഥ ഭാര്യ ഞാനാണ്; എന്നാല്‍ ആരാധകര്‍ വിശ്വസിക്കുന്നത് സീരിയലിലെ ഭാര്യയാണ് ഒര്‍ജിനലെന്നു!! ഗൗതമി തുറന്നു പറയുന്നു

സാക്ഷിക്കു പകരം രാംകപൂറിനൊപ്പമുള്ളതാരാണ് എന്നായിരിക്കും അപ്പോൾ അവരുടെ ചിന്ത

സീരിയലുകളിലെ ഹിറ്റ് ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്. സീരിയിലെ താര ദമ്പതിമാരേ യഥാര്‍ത്ഥ ഭാര്യാ ഭര്‍ത്താക്കന്മാരായി തെറ്റിദ്ധരിക്കുന്ന താരങ്ങളാണ്  രാം കുമാറും സാക്ഷിയും. ആരാധകരുടെ അത്തരംതെറ്റിദ്ധാരണ മൂലം സ്വന്തം ഭർത്താവിന്റെ കൂടെ പുറത്തു പോകുമ്പോൾ നേരിടേണ്ടി വരുന്ന വിചിത്രമായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് രാം കുമാറിന്റെ ഭാര്യ ഗൌതമി

‘ബഡേ അച്ഛേ ലഗ്തേ ഹെയ്ൻ’ എന്ന സീരിയലിൽ രാം കുമാറിനൊപ്പം അഭിനയിക്കുന്ന സാക്ഷി തൻവാർ ആണ് അദ്ദേഹത്തിന്റെ യഥാർഥ ഭാര്യയെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മുൻപൊക്കെ കുടുംബത്തോടൊപ്പം വിദേശരാജ്യങ്ങളിലേക്ക് യാത്രകൾ പോകുമ്പോൾ ആളുകൾ വിചിത്രജീവിയെപ്പോലെ എന്നെ നോക്കുമെന്നു താരത്തിന്റെ യഥാര്‍ത്ഥ ഭാര്യ ഗൌതമി പറയുന്നു. ”സാക്ഷിക്കു പകരം രാംകപൂറിനൊപ്പമുള്ളതാരാണ് എന്നായിരിക്കും അപ്പോൾ അവരുടെ ചിന്ത. ഇപ്പോൾ ഞാൻ നന്ദി പറയുന്നത് സമൂഹമാധ്യമങ്ങൾക്കാണ്. കാരണം സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്. അദ്ദേഹത്തിന്റെ യഥാർഥ ഭാര്യ ഞാനാണെന്ന് ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്”. ഗൌതമി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button