GeneralKollywoodLatest News

ആ സിനിമയില്‍ നിന്നും പിന്മാറണമെന്നു വിജയ് സേതുപതിയോട് ആരാധകര്‍; കാരണം ഇതാണ്

ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ മുത്തയ്യ വളരെ മോശമായി സംസാരിച്ച പഴയ വിവാദത്തെ

മികച്ച വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രിയതാരമായി മാറിയ നടനാണ്‌ വിജയ്‌ സേതുപതി. ജയറാം ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ ഈ നടനോട്‌ പുതിയ ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്ത്.

പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ തയ്യാറാകുകയാണ് സേതുപതി. ഈ സിനിമ ചെയ്യരുതെന്ന് വിജയ് സേതുപതിയോട് ആരാധകുടെ അപേക്ഷ. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ മുത്തയ്യ വളരെ മോശമായി സംസാരിച്ച പഴയ വിവാദത്തെ എടുത്ത് പരമാര്‍ശിച്ചാണ് ഈ സിനിമ ചെയ്യരുതെന്ന് വിജയ്‌ സേതുപതിയോടു ആരാധകര്‍ പറയുന്നത്.

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ ആരാധകരുടെ അപേക്ഷ താര സ്വീകരിക്കുമോ, ചിത്രം ഉപേക്ഷിക്കുമോ എന്നെല്ലാമുള്ള സംശയത്തിലാണ് സിനിമാ ലോകം.

shortlink

Related Articles

Post Your Comments


Back to top button