CinemaGeneralLatest NewsMollywoodNEWS

ഇന്നസെന്റിനെയും ശ്രീനിവാസനെയും ലഭിച്ചില്ലായിരുന്നുവെങ്കില്‍ ആ സിനിമകള്‍ ഞാന്‍ വൈകിപ്പിച്ചേനെ!

ശ്രീനി ഇല്ലെങ്കില്‍ ആ സിനിമ എടുക്കണോ എന്ന് പോലും ചിന്തിച്ചിരുന്നേനെ എന്നും പ്രിയദര്‍ശന്‍ പറയുന്നു

‘വമ്പന്‍ താരനിരയാണ് പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ മാറ്റ്കൂട്ടുന്നത്, താന്‍ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളില്‍ ഒരു പ്രമുഖ താരത്തിന്റെ അഭാവം നേരിട്ടിരുന്നെങ്കില്‍ ആ രണ്ടു ചിത്രങ്ങളും അദ്ദേഹത്തിന് വേണ്ടി വൈകിപ്പിച്ചേനെ എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്‍., കൂടാതെ തന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘ചിത്രം’ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെ മറ്റൊരാളില്‍ തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ശ്രീനി ഇല്ലെങ്കില്‍ ആ സിനിമ എടുക്കണോ എന്ന് പോലും ചിന്തിച്ചിരുന്നേനെ എന്നും പ്രിയദര്‍ശന്‍ പറയുന്നു.

‘കിലുക്കത്തിലെ കിട്ടുണ്ണിയെയും, ചന്ദ്രലേഖയിലെ ഇരവിയെയും സ്ക്രീനില്‍ രസകരമാക്കിയ ഇന്നസെന്റ്‌ എന്ന നടന്‍റെ ഡേറ്റ് തനിക്ക് ലഭിക്കാതെ  വന്നാല്‍  ആ സിനിമ അദ്ദേഹത്തിന് സൗകര്യ പ്രദമായ രീതിയില്‍ ചെയ്യുന്നതിന് വേണ്ടി മാറ്റി വെച്ചേനെ എന്ന് തുറന്നു പറയുകയാണ് പ്രിയദര്‍ശന്‍!

അത്രത്തോളം ഡെപ്തുള്ള കഥാപാത്രമാണതെന്നും. കിലുക്കത്തിലെ കിട്ടുണ്ണിയൊക്കെ ഇത്ര മനോഹരമായി ചെയ്യാന്‍ ഇന്നസെന്റ് എന്ന നടനല്ലാതെ മറ്റൊരാള്‍ക്കും സാധ്യമാകില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു, ഹാസ്യ നിരയിലെ പ്രമുഖ താരങ്ങളെല്ലാം പ്രിയദര്‍ശന്‍ സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളായിരുന്നു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, മാമുക്കോയ, കുതിരവട്ടം പപ്പു തുടങ്ങിയ ഹാസ്യ താരങ്ങള്‍ പ്രിയദര്‍ശന്‍ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button