GeneralKollywoodLatest News

‘ഹലോ, സണ്ണി ലിയോണി അല്ലേ; നാല് ദിവസം കൊണ്ട് 500 ല്‍ അധികം ഫോണ്‍ കോളുകള്‍; ജീവിതം പോലും പ്രശ്നത്തിലെന്നു യുവാവ്

രണ്ട് ദിവസമായി ജോലിക്ക് പോകാനോ ശരിക്ക് ഉറങ്ങാനോ സാധിക്കുന്നില്ലെന്നാണ് പറയുന്നത്.

ഒരു ഫോണ്‍ നമ്പര്‍ കാരണം എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് ഒരു യുവാവിനു. അതും രാജ്യത്ത് ഏറ്റവും ആരാധകരുള്ള സണ്ണി ലിയോണിന്റെ പേരിലും. സണ്ണി ലിയോണി കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കഷ്ടപ്പെടുകയാണ് ഡല്‍ഹി സ്വദേശിയായ 26 കാരന്‍.

കഴിഞ്ഞ ദിവസം റിലീസായ സണ്ണി ലിയോണിയുടെ ഒരു പഞ്ചാബി സിനിമ മൂലമാണ് പുനീത് അഗര്‍വാള്‍ എന്ന യുവാവിന് പണികിട്ടിയത്. സണ്ണി ലിയോണിയുടെ നമ്ബര്‍ അല്ലേ എന്ന് ചോദിച്ച്‌ രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യുന്നത്.

അര്‍ജുന്‍ പാട്യാല എന്ന ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്ബര്‍ പറയുന്നുണ്ട്. ആ നമ്പര്‍ കഴിഞ്ഞ 12 വര്‍ഷമായി പുനീതാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് അണിയറ പ്രവര്‍ത്തകര്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. 500 ല്‍ അധികം ഫോണ്‍ കോളുകളാണ് ഇതിനോടകം പുനീതിന്റെ നമ്ബറിലേക്ക് വന്നത്. അതിനൊപ്പം തന്നെ നിരവധി മെസേജുകളും. ഫോണ്‍ ശല്യമായി മാറിയതോടെ അദ്ദേഹം പൊലീസിന് പരാതി നല്‍കിയെങ്കിലും സണ്ണി ലിയോണിയെ തേടിയുള്ള ഫോണ്‍വിളികള്‍ക്ക് കുറവില്ലെന്നാണ് പറയുന്നത്.

ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയാണ് പുനീത്. ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്ബര്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. ഫോണ്‍വിളി തന്റെ ജീവിതം പ്രശ്‌നത്തിലാക്കിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. രണ്ട് ദിവസമായി ജോലിക്ക് പോകാനോ ശരിക്ക് ഉറങ്ങാനോ സാധിക്കുന്നില്ലെന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button