GeneralLatest NewsMollywood

‘നാളെ ബലിപെരുന്നാള്‍, ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്’

ബലിപെരുന്നാള്‍ ദിനമായ നാളെ വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്‍റെ അഭ്യര്‍ഥന

മഴക്കെടുതിയില്‍ വലയുന്നവര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ തുടങ്ങിയ കളക്ഷന്‍ സെന്‍ററുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ രാവിലെ മുതല്‍ വന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്ത് ഒറ്റക്കെട്ടായി നിന്നു സഹായം ചെയ്തത് പോലെ ഇത്തവണ സഹായ ഹസ്തവുമായി അധികം ആളുകള്‍ എത്തുന്നില്ല. ഇത്തരം അവസരത്തില്‍ സഹായാഭ്യര്‍ഥന നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബലിപെരുന്നാള്‍ ദിനമായ നാളെ വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്‍റെ അഭ്യര്‍ഥന.

‘കേരള ഫ്ലഡ് ഡിസാസ്റ്റര്‍ അര്‍ജന്‍റ് ഹെല്‍പ്പി’ന്‍റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍റെ അഭ്യര്‍ഥന. നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ’. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button