GeneralLatest NewsMollywood

മോഹന്‍ലാലിന്റെ കൂടെ ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല; തുറന്നു പറഞ്ഞ് രവി വള്ളത്തോള്‍

കാലാപാനിയില്‍ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകള്‍ കാരണം അന്നതിന് കഴിഞ്ഞില്ല

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് രവി വള്ളത്തോള്‍. സിനിമാ സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി നില്‍ക്കുന്ന അദ്ദേഹം നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രവി വള്ളത്തോള്‍.

നടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മോഹന്‍ലാല്‍ നായകനായി എത്തിയ വിഷ്ണു ലോകത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരുമിച്ച്‌ അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രവി വള്ളത്തോളിന്റെ തുറന്നു പറച്ചില്‍.

read also: അദ്ദേഹം വെന്‍റിലേറ്ററിലാണെന്ന് അറിഞ്ഞപ്പോള്‍ ഞാനും മമ്മൂട്ടിയും മോഹന്‍ലാലും അവിടെയുണ്ടായിരുന്നു

”എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹന്‍ലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേര്‍ക്കു നേരെ നിന്ന് അഭിനയിച്ചിട്ടില്ല. വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാന്‍ വേറൊരു ക്യാരക്ടര്‍ ആയിരുന്നു. എപ്പോള്‍ ചോദിക്കുമ്ബോഴും ലാല്‍ പറയും, ‘ചേട്ടാ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വരട്ടെ…’ അദ്ദേഹം പറഞ്ഞു.

രവി വള്ളത്തോള്‍ എഴുതിയ കഥ സിനിമ ആയപ്പോള്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. കാലാപാനിയില്‍ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകള്‍ കാരണം അന്നതിന് കഴിഞ്ഞില്ലെന്നും രവി വള്ളത്തോള്‍ പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close