GeneralLatest NewsMollywood

ഞാന്‍ പൊറിഞ്ചു ആയതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുണ്ട്; തുറന്നു പറഞ്ഞ് ജോജു

, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോണ്‍ഫിഡന്‍സിലാണ് കഥ മാറുന്നത്

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി എത്തുകയും മുന്‍ നിര നായകനായി മാറുകയും ചെയ്ത നടനാണ്‌ ജോജു ജോര്‍ജ്ജ്. ജോഷി ഒരുക്കുന്ന പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിലെ പൊറിഞ്ചുവായി എത്തുന്നത് ജോജുവാണ്. എന്നാല്‍ താന്‍ പൊറിഞ്ചു ആയതിന്റെ പേരില്‍ പലരും ഈ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നു താരം തുറന്നു പറയുന്നു.

”പല നടന്‍മാരും ചെയ്യാനിരുന്നതാണ് ‘പൊറിഞ്ചു മറിയം ജോസി’ലെ പൊറിഞ്ചു എന്ന കഥാപാത്രം. ജോസ് ആയിട്ട് ആദ്യം തന്നെ ചെമ്പനായിരുന്നു. പക്ഷേ, മറിയവും പൊറിഞ്ചുവും പലരും വരികയും ഇട്ടിട്ടുപോവുകയുമൊക്കെയുണ്ടായി. (പൊറിഞ്ചു) ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്. അത് സ്വാഭാവികം, നമ്മള്‍ അത്ര സക്‌സസ്ഫുള്‍ ആയിട്ടില്ലല്ലോ. എന്നാല്‍, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോണ്‍ഫിഡന്‍സിലാണ് കഥ മാറുന്നത്” മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോജു പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button