CinemaGeneralMollywoodNEWS

തനിക്കൊപ്പം അഭിനയിച്ചതില്‍ ഏറ്റവും മികച്ച നടിയുടെ പേര് പറഞ്ഞു ജയറാം!

എന്നാല്‍ കൂടെ അഭിനയിച്ചതില്‍ ഏറ്റവും മികച്ച നടി ആരെന്ന ചോദ്യത്തിന് ജയറാമിന്റെ ഉത്തരം ഉര്‍വശി എന്നായിരുന്നു

മലയാളത്തിലെ ഒട്ടുമിക്ക നായികമാര്‍ക്കൊപ്പവും നായകനായി അഭിനയിച്ച നടനാണ്  ജയറാം. ജയറാം ശോഭന ജയറാം ഉര്‍വശി ജയറാം പാര്‍വതി അങ്ങനെ മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ നായകനായി തിളങ്ങിയ ജയറാം തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതും തനിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച പാര്‍വതിയെയായിരുന്നു, എന്നാല്‍ കൂടെ അഭിനയിച്ചതില്‍ ഏറ്റവും മികച്ച നടി ആരെന്ന ചോദ്യത്തിന് ജയറാമിന്റെ ഉത്തരം ഉര്‍വശി എന്നായിരുന്നു. ശോഭനയ്ക്കും സംയുക്തയ്ക്കും പാര്‍വതിക്കുമൊക്കെ മേലയാണ് ഉര്‍വശി എന്ന നടിയുടെ റേഞ്ച് എന്നും എല്ലാത്തരം വേഷങ്ങളും അവതരിപ്പിച്ചു കയ്യടി നേടാന്‍ ഉര്‍വശിയെ പോലെ മറ്റൊരാളില്ലെന്നും ജയറാം പറയുന്നു, ഞാനുമായി ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത നായിക നടിയും ഉര്‍വശി തന്നെയെന്നു അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജയറാം പങ്കുവയ്ക്കുന്നു. പക്ഷെ  ഇനി അവസരം ലഭിച്ചാല്‍   ഇവരില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ ശോഭന എന്നായിരുന്നു ജയറാമിന്റെ മറുപടി.

‘കടിഞ്ഞൂല്‍ കല്യാണം’, ‘മാളൂട്ടി’, ‘മഴവില്‍ക്കാവടി’, ‘പൊന്മുട്ടയിടുന്ന താറാവ്’, ‘ചാഞ്ചാട്ടം’, അങ്ങനെ ഇരുപത്തി അഞ്ചോളം സിനിമകളില്‍ ജയറാം ഉര്‍വശി ജോഡികള്‍ ഒന്നിച്ചപ്പോള്‍ ‘സൂപ്പര്‍ മാന്‍’ ‘മേലെ പറമ്പില്‍ ആണ്‍വീട്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ജയറാമും ശോഭനയും ഒന്നിച്ചെത്തി. ‘പ്രാദേശിക വാര്‍ത്തകള്‍’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ ‘ശുഭയാത്ര’ എന്നിവയായിരുന്നു ജയറാം പാര്‍വതി ടീം ഒന്നിച്ചെത്തിയ സിനിമകള്‍.

shortlink

Related Articles

Post Your Comments


Back to top button