BollywoodGeneralLatest News

കനത്ത മഴ; സൂപ്പര്‍താരത്തിന്റെ വീട്ടില്‍ വെള്ളം കയറി!

ബച്ചന്‍റെ പ്രതീക്ഷ എന്ന വീട്ടിലാണ് വെള്ളം കയറിയിരിക്കുന്നത്.

കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തിനടിയിലായിരിക്കുകയാണ്. റെയില്‍വേ, റോഡ് തുടങ്ങി ഗതാഗത മേഖലയും സ്തംഭിച്ചിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍താരം അമിതാഭ്ബച്ചന്റെ വീട്ടില്‍ വെള്ളം കയറി.

ബച്ചന്‍റെ പ്രതീക്ഷ എന്ന വീട്ടിലാണ് വെള്ളം കയറിയിരിക്കുന്നത്. മുട്ടോളം വെള്ളം കയറിയ വീടിന്‍റെ മുന്നില്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ബച്ചനും ഭാര്യ ജയയും അഭിഷേക് ബച്ചനും ഐശ്വര്യറായിയും മകള്‍ ആരാധ്യയും ഇവിടെയാണ് കഴിയുന്നത്. ഇതു രണ്ടാംതവണയാണ് മഴ കനത്തതോടെ ബച്ചന്‍റെ വീട്ടില്‍ വെള്ളം കയറുന്നത്.

shortlink

Related Articles

Post Your Comments


Back to top button