GeneralLatest NewsMollywood

മുകേഷിന്റെ വേഷം; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഒമര്‍ലുലു

ശക്തിമാന്റെ വേഷത്തില്‍ മുകേഷ് ഒരു ചെറിയ രംഗത്തില്‍ മാത്രമേ വരുന്നുള്ളൂ

ഒമര്‍ലുലു ഒരുക്കുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തില്‍ മുകേഷിനെ ശക്തിമാനായി അവതരിപ്പിച്ച സംഭവത്തില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി ‘ഒറിജിനല്‍ ശക്തിമാന്‍’ മുകേഷ് ഖന്ന രംഗത്ത് വന്നു. ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് മുകേഷ് ഖന്ന പരാതി നല്‍കുകയും ചെയ്തു. ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഒമര്‍ലുലു.

ശക്തിമാന്റെ വേഷത്തില്‍ മുകേഷ് ഒരു ചെറിയ രംഗത്തില്‍ മാത്രമേ വരുന്നുള്ളൂവെന്നും മുകേഷ് ഖന്ന അതൊരു മുഴുനീള വേഷമാണെന്ന് വിചാരിച്ചത് കൊണ്ടായിരിക്കാം പരാതി നല്‍കിയതെന്നും ഒമര്‍ലുലു പറയുന്നു. മുകേഷേട്ടന്‍ ശക്തിമാന്റെ രൂപത്തില്‍ ഒരു ചെറിയ സീനില്‍ മാത്രമേ വരുന്നുള്ളൂ. ഈ സിനിമ പൂര്‍ണമായും ശക്തിമാന്റെ കഥയാണെന്ന് മുകേഷ് ഖന്ന തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അതാണ്‌ കത്തിന് പിന്നിലെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.

സംഭവത്തില്‍ ഞങ്ങള്‍ മുകേഷ് ഖന്നയ്ക്ക് വിശദീകരണം നല്‍കാനിരിക്കുകയാണ്. അദ്ദേഹം മനസ്സിലാക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പൂര്‍ണ വിശ്വാസമെന്നും ഒമര്‍ലുലു കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button