CinemaGeneralLatest NewsMollywoodNEWSUncategorized

മമ്മുക്കയുടെ മുന്‍സിനിമകളെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിക്കും: ഗാനഗന്ധര്‍വ്വനെക്കുറിച്ച് രമേശ്‌ പിഷാരടി

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ്‌ പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്‌ ഗാനഗന്ധര്‍വന്‍

മമ്മൂട്ടി എന്ന നടന്റെ ഇനിയും കണ്ടു കൊതി തീര്‍ന്നിട്ടില്ലാത്ത അഭിനയ മൂഹൂര്‍ത്തങ്ങള്‍ നിറച്ച സിനിമയാണ് ഗാനഗന്ധര്‍വ്വനെന്നു സംവിധായകന്‍ രമേശ്‌ പിഷാരടി. ഓരോ സീന്‍ എടുക്കുമ്പോഴും മമ്മുക്കയോട് അദ്ദേഹത്തിന്റെ മുന്‍ സിനിമകളെക്കുറിച്ച് ഓര്‍മിപ്പിക്കുമെന്നും  രമേശ്‌ പിഷാരടി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് വ്യക്തമാക്കുന്നു. ഒരു പുതുമുഖ താരത്തിന്റെ ആശങ്കയോടെയാണ് മമ്മൂട്ടി ഗാനഗന്ധര്‍വ്വന്റെ കഥ കേള്‍ക്കാന്‍ ഇരുന്നതെന്നും രമേശ്‌ പിഷാരടി പറയുന്നു. മമ്മൂട്ടിയുടെ സഹകരണമായിരുന്നു ഗാനഗന്ധര്‍വ്വന്‍റെ കരുത്തെന്നും രമേശ്‌ പിഷാരടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

‘പഞ്ചവര്‍ണ്ണ തത്ത’യ്ക്ക് ശേഷം രമേശ്‌ പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്‌ ‘ഗാനഗന്ധര്‍വന്‍’. ഗാനമേള ട്രൂപ്പില്‍ പാടുന്ന ഗായകന്‍ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button