മികച്ച നായിക കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന രജീഷ വിജയന്‍ പുതിയ ചിത്രമായ ഫൈനല്‍സില്‍ ഗംഭീരമായ പ്രകടനത്തോടെ മലയാളത്തിലെ ഏറ്റവും മികച്ച നായിക എന്ന നിലയിലുള്ള ജനപ്രീതി സ്വന്തമാക്കുകയാണ്. ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അച്ഛനായി അഭിനയിച്ചത് മണിയന്‍ പിള്ള രാജുവാണെന്നും പിന്നീടു തന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായ ജൂണിലും ഫൈനല്‍സിലും ജോജുവും സുരാജും തന്റെ അച്ഛനായത് ഒരു പുതിയ നായിക എന്ന നിലയില്‍ വലിയ ഭാഗ്യമാണ് നല്‍കുന്നതെന്നും രജീഷ തുറന്നു പറയുന്നു.
ജൂണ്‍ സിനിമയില്‍ ജോജു അച്ഛനായ അനുഭവത്തെക്കുറിച്ച് രജീഷ
‘ജൂണില്‍ ജോച്ചേട്ടന്റെ മകളായിരുന്നു. ഫൈനല്‍സില്‍ സുരാജ് ചേട്ടന്റെ മകളാണ്. ആദ്യ സിനിമയില്‍ മണിയന്‍പിള്ള രാജു ചേട്ടനാണ് എന്റെ അച്ഛനായി അഭിനയിച്ചത്. ഇതിനെ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം സിനിമ ഒരു ടീം വര്‍ക്കാണ്. വലിയ വലിയ ആര്‍ട്ടിസ്സ്റ്റുകളോടൊപ്പം അഭിനയിക്കുമ്പോള്‍ നമ്മള്‍ അറിയാതെ അഭിനയിച്ചു പോകും. ജൂണില്‍ ജോജു ചേട്ടന്റെ കൂടെ അഭിനയിച്ചത് മറക്കാന്‍ പറ്റില്ല. ജോജു ചേട്ടന് എന്റെ അച്ഛനാകാനുള്ള പ്രായമൊന്നുമില്ല. പക്ഷെ അദ്ദേഹവുമായി അഭിനയിക്കുമ്പോള്‍ അത് തോന്നുകയില്ല. കോളേജ് ഒക്കെയല്ലേ അടിച്ചു പൊളിച്ചോ എന്ന് പറഞ്ഞു മകള്‍ക്ക് ബിയര്‍ ഒഴിച്ച് കൊടുക്കുന്ന അപ്പന്‍ ആയിരുന്നു. ബിയര്‍ കുടിക്കുന്ന സീനൊക്കെ ഫസ്റ്റ് ടേക്കില്‍ ഒക്കെയായി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രജീഷ വിജയന്‍ പങ്കുവയ്ക്കുന്നു.
Post Your Comments