BollywoodGeneralLatest News

കാറിന് മുകളിലേക്ക് സ്ലാബ് വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടി

സ്ലാബിന്റെ വീഴ്ചയുടെ ശക്തിയില്‍ താരത്തിന്റെ കാറിന്റെ സണ്‍ഗ്ലാസ് തകര്‍ന്നു.

മെട്രോയ്ക്ക് അടിയിലൂടെ സഞ്ചരിക്കുയായിരുന്ന നടിയുടെ കാറിന് മുകളിലൂടെ മെട്രോയുടെ വലിയ കല്ലുകള്‍ അടര്‍ന്നു വീണു അപകടം. മുബൈ മെട്രോയ്ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താര സുന്ദരി മൗനി റോയ്. സ്ലാബിന്റെ വീഴ്ചയുടെ ശക്തിയില്‍ താരത്തിന്റെ കാറിന്റെ സണ്‍ഗ്ലാസ് തകര്‍ന്നു.

ജൂഹുവിലേക്ക് പോവുകയായിരുന്ന തന്റെ കാറിന്റെ മുകളിലേക്ക് മെട്രോയുടെ പണിനടക്കുന്ന സ്ഥലത്തുനിന്ന് വലിയ പാറക്കല്ല് വന്നു വീണുവെന്നാണ് മൗനി പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. സണ്‍റൂഫ് തകര്‍ന്നു കിടക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്.

തലനാരിഴയ്ക്കാണു താന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും മൗനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു. മെട്രോ അധികൃതര്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് പറഞ്ഞ താരം പിന്നീട് ഈ പോസ്റ്റ്‌ നീക്കം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button