CinemaGeneralLatest NewsMollywoodNEWS

ബ്രഹ്മാണ്ഡ ചിത്രം : മരയ്‍ക്കാറിലെ ചില രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളിത്തിന് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. 2016- ൽ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കിയിരുന്നു. സിനിമ സെറ്റിനെ കുറിച്ചുള്ള വാര്‍ത്തകളും ഫോട്ടോകളും പ്രേക്ഷകര്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാക്കിയിരുന്നു. എന്നാൽ  ഇപ്പോൾ  ചിത്രത്തിന്റെ കുറച്ച് രംഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.   കഴിഞ്ഞ ദിവസം നടന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങിലാണ് ചിത്രത്തിന്റെ ടീസറോ ട്രെയിലറോ അല്ല എന്ന് വ്യക്തമാക്കി ചില രംഗങ്ങള്‍ പ്രിയദര്‍ശൻ പുറത്തുവിട്ടത്.

അടുത്ത വര്‍ഷം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങുന്നത്. നെടുമുടി വേണു, പ്രഭു, അര്‍ജുന്‍, സുനില്‍ ഷെട്ടി, മുകേഷ്, മഞ്ജു വാര്യര്‍, പ്രണവ് മോഹൻലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഹരീഷ് പേരടി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവടങ്ങളായിരുന്നു മരക്കാറിന്റെ പ്രധാന ലൊക്കേഷനുകൾ.

shortlink

Related Articles

Post Your Comments


Back to top button