BollywoodCinemaGeneralLatest NewsNEWS

‘ലാൽ കപ്താൻ – ദ് ഹണ്ട്’ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്‌തു

സെയ്ഫ് അലിഖാൻ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ലാൽ കപ്താന്റെ ട്രെയിലർ പുറത്തിറങ്ങി. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന അഘോരിയായാണ് സെയ്ഫ് അലി ഖാന്‍ ചിത്രത്തിലെത്തുന്നത്. നവദീപ് സിങ്ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലാൽ കപ്താൻ – ദ് ഹണ്ട് എന്നാണ് ആദ്യ ചാപ്റ്ററിന്റെ പേര്.
നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബർ 18ന് ചിത്രം തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button