BollywoodCinemaGeneralLatest NewsNEWS

റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാട്ട് പാടി ഹിറ്റായ റനു മണ്ഡലിന്‍റെ ജീവിതം സിനിമയാകുന്നു

കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനിലിരുന്ന് ലതാമങ്കേഷ്ക്കറിന്‍റെ പ്രശസ്തമായ ഗാനം അതിമനോഹരമായി പാടി തന്‍റെ സ്വരമാധുര്യം കൊണ്ട് ഏവരുടെയും മനം കവര്‍ന്ന ഗായികയാണ് റനു മണ്ഡല്‍.

ഗാനമികവുകൊണ്ട് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയ റനുവിന്‍റെ ജീവിതം സിനിമയാകുന്നു. ഹൃഷികേഷ് മണ്ഡല്‍ ആണ് റനു മണ്ഡലിന്‍റെ ജീവിതം സിനിമയാക്കുന്നത്. ഇതിനായി ബംഗാളി നടി സുദിപ്ത ചക്രബര്‍ത്തിയെ സമീപിച്ചതായാണ് പുതിയ വിവരം. എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥ ഇതുവരേയും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമെടുത്തിട്ടില്ലെന്നും താരം പറയുന്നു.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാടിയ പാട്ട് ഹിറ്റായത് മുതല്‍ ബോളിവുഡ് ചിത്രത്തില്‍ പാടുന്നത് വരെയുള്ള റനുവിന്‍റെ ജീവിതമാണ് സിനിമയാക്കുന്നത്.

shortlink

Post Your Comments


Back to top button