GeneralKollywoodLatest News

നടി ശാലിനിയുടെ കയ്യിലിരിക്കുന്ന ഫോൺ കണ്ട് അദ്ഭുതപ്പെട്ട് ആരാധകര്‍!!

മുപ്പത്തിമൂന്ന് പത്ത് എന്ന നോക്കിയ ഫോൺ ഒരുകാലത്ത് മൊബൈല്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു

ഒരുകാലത്ത് മലയാളി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താര സുന്ദരിയായിരുന്നു ശാലിനി. തെന്നിന്ത്യന്‍ പ്രിയനടന്‍ അജിത്തിനെ വിവാഹം ചെയ്തതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത ശാലിനി ഇന്നും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. ചിത്രങ്ങൾ രണ്ടു ദിവസമായി സൈബർ ലോകത്ത് ചൂടന്‍ ചര്‍ച്ചയായത് ശാലിനിയുടെയും മകന്റെയുംചിത്രങ്ങള്‍ ആയിരുന്നു. മേക്കപ്പൊന്നുമില്ലാതെ കയ്യിൽ ഒരു പഴയ മോഡൽ മൊബൈലുമായി കാറിലിരിക്കുന്ന ശാലിനിയെയാണ് ഫോട്ടോയിൽ കാണുന്നത്. അതോടെ താരവും ഫോണും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

അത്യാധുനിക സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന പുതിയ തലമുറ ശാലിനിയുടെ കയ്യിലിരിക്കുന്ന ഫോൺ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ്. താരം ഉപയോഗിക്കുന്ന മൊബൈൽ പഴയ ഫീച്ചർ ഫോൺ ആണെന്നാണ് ചിത്രത്തിൽ നിന്നു മനസിലാകുന്നത്. ഫോൺ നോക്കിയയുടെ ഫീച്ചർ ഫോൺ ആണെന്നാണ് മിക്കവരും പറയുന്നത്.

മുപ്പത്തിമൂന്ന് പത്ത് എന്ന നോക്കിയ ഫോൺ ഒരുകാലത്ത് മൊബൈല്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു. 2000 സെപ്റ്റംബർ ഒന്നിന് വിപണിയില്‍ എത്തിയ ഈ ഫോണ്‍ ഇതു വരെ ലോകത്ത് വിറ്റഴിച്ച ഫോൺ മോഡലുകളിൽ പത്താം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments


Back to top button