CinemaGeneralLatest NewsMollywoodNEWS

സോഷ്യൽ മീഡിയയിൽ ഹിറ്റായി ‘ഹായ് ഹലോ കാതല്‍’ ഹ്രസ്വ ചിത്രം

ഗൗരി കിഷനും സര്‍ജാനോ ഖാലിദ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനരചയിതാവ് വിനായക് ശശികുമാർ സംവിധാനം ചെയ്ത പുതിയ ഹ്രസ്വ ചിത്രമാണ് ‘ഹായ് ഹലോ കാതല്‍’.  ഗൗരി കിഷനൊപ്പം സര്‍ജാനോ ഖാലിദ് അഭിനയിച്ച ഈ കുഞ്ഞ് ഹ്രസ്വ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. പാട്ടിഷ്ടപ്പെടുന്നവര്‍ക്കായുള്ള ആപ്പിലൂടെ ഡ്യുവറ്റ് പാടി പരിചിതരാകുന്ന രണ്ടു പേര്‍. അവര്‍ തമ്മില്‍ ഇഷ്ടമാകുന്നു. അതു പ്രണയമായി മാറുന്നു. ഇതാണ് ചിത്രത്തിന്റയെ പ്രമേയം. കൃഷ്ണദത്ത് നമ്പൂതിരിയാണ് ചിത്രത്തിന്റയെ ഛായാഗ്രഹകൻ. വിഷ്ണു ശ്യാമാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button