CinemaGeneralLatest NewsMollywoodNEWS

മമ്മുക്കയുടെ ഇടപെടലില്‍ എനിക്ക് അഭിമാനം തോന്നി: തുറന്നു പറഞ്ഞു സുധി കോപ്പ

മംഗ്ലീഷിന്റെ സെറ്റില്‍ വെച്ചാണ് മമ്മുക്കയെ അടുത്തറിയാന്‍ കഴിഞ്ഞത്

ജോജു ജോര്‍ജ്ജിനെ പോലെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ നല്ല കഥാപാത്രങ്ങളിലേക്ക് നടന്നടുത്ത നടനാണ് സുധി കോപ്പ. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും, ദിലീപിനെയുമൊക്കെ ആദ്യമായി പരിചയപ്പെട്ട നിമിഷത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സുധി.

(സുധി കോപ്പ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

‘മംഗ്ലീഷിന്റെ സെറ്റില്‍ വെച്ചാണ് മമ്മുക്കയെ അടുത്തറിയാന്‍ കഴിഞ്ഞത്. അതില്‍ ചെറിയൊരു റോളായിരുന്നു എനിക്ക്. ആ സിനിമയില്‍ കൊച്ചി സ്ലാങ്ങിലായിരുന്നു മമ്മുക്ക സംസാരിക്കേണ്ടത്. അതിനാല്‍ ഒരു പ്രോംറ്റര്‍ വേണം. പള്ളുരുത്തി സ്വദേശിയായതിനാല്‍ പ്രോംപ്റ്റിംഗിനുള്ള അവസരം കിട്ടിയത് എനിക്കാണ്. നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു പോയി. ഉടന്‍തന്നെ സംവിധായകന്റെ ഫോണ്‍ വന്നു. പ്രോംപ്റ്റിംഗ് കഴിഞ്ഞിട്ടില്ല ഷൂട്ടിംഗ് കഴിയുന്നത് വരെ മമ്മുക്കയ്ക്ക് ഒപ്പമുണ്ടാകണം. മമ്മുക്ക തന്നെയായിരുന്നു വീണ്ടും എന്നെ വിളിച്ചത്, തോപ്പുംപടിയിലായിരുന്നു ഷൂട്ടിംഗ്. ആ സമയത്ത് ഷൂട്ടിംഗ് കാണാന്‍ എന്റെ നാട്ടുകാരും, വീട്ടുകാരുമൊക്കെ വന്നിരുന്നു. ഇടയക്ക് ഇടയ്ക്ക് മമ്മുക്ക എന്നെ ഉച്ചത്തില്‍ വിളിക്കും ‘ഡാ നീയൊന്ന് ഇങ്ങോട്ട് വാ’ അതുകേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അഭിമാനം തോന്നും. ഷൂട്ടിംഗ് കഴിയുമ്പോള്‍ പലരും അടുത്തുവന്നു ചോദിക്കും. ‘എടാ നീയും മമ്മുക്കയും തമ്മില്‍ നല്ല ബന്ധമാണല്ലോ!’ വെയിറ്റ് കുറയ്ക്കണ്ട എന്ന് കരുതി ഞാന്‍ തലകുലുക്കും. ലാലേട്ടനുമായി ‘സാഗര്‍ ഏലിയാസ്‌ ജാക്കി’യില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പരിചയപ്പെടുന്നത് അമ്മയുടെ മീറ്റിങ്ങില്‍ വെച്ചാണ്‌. ദിലീപേട്ടന് കൈകൊടുത്തപ്പോള്‍ എനിക്ക് സുധിയെ നേരത്തെ അറിയാമെന്നാണ് പറഞ്ഞത്. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി, നമ്മളയൊക്കെ ഇവര്‍ നിരീക്ഷിക്കുന്നുണ്ടെന്നു മനസ്സിലായി’.

shortlink

Related Articles

Post Your Comments


Back to top button