CinemaGeneralLatest NewsMollywoodNEWS

10 വര്‍ഷത്തെ വിലക്കിന് ശേഷമുള്ള പോരാട്ടം ; മോഹന്‍ലാലുമായുള്ള ചിത്രത്തിനൊരുങ്ങി – വിനയന്‍

മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു

മലയാള സിനിമയിൽ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളുമായി എത്തുന്ന സംവിധായകരിലൊരാളാണ് വിനയന്‍. തന്റയെ പുതിയ ചിത്രം ആകാംശഗംഗ 2 റിലീസ് ചെയ്തതിന് പിന്നാലെയായി മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് വിനയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ ഈ കാര്യത്തെ കുറിച്ച് പറയുന്നത്.

മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നായിരിക്കും ആ സിനിമ ഇറങ്ങുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം മുഴുവൻ മോഹന്‍ലാലുമായി ഈ ചിത്രത്തിനെ കുറിച്ച് സംസാരിച്ചത്തും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം……………………………….

“ആകാശഗംഗ 2” നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു… ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും “നങ്ങേലി”യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എൻെറ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ്സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം.. അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന “ആകാശഗംഗ2” വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിൻെറ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു..

നല്ലൊരു എൻറർടൈനർ നിങ്ങൾക്കായി കാഴ്ചവയ്കാൻ
ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന്
എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു..

 

 

shortlink

Related Articles

Post Your Comments


Back to top button