CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയുടെ തിരിച്ചു വരവ് പ്രിയദര്‍ശന്‍ ആദ്യം വിളിച്ചറിയിച്ചത് മോഹന്‍ലാലിനെ!

ന്യൂഡല്‍ഹി മലയാളത്തിലെ മെഗാ ഹിറ്റ് സിനിമയാകുമെന്ന് പ്രിയദര്‍ശന്‍ ആദ്യം വിളിച്ചറിയിച്ചത് സൂപ്പര്‍ താരം മോഹന്‍ലാലിനെയായിരുന്നു

മമ്മൂട്ടിയുടെ കരിയറില്‍ തുടരെ പരാജയങ്ങള്‍ സംഭവിച്ച ശേഷമാണ് ‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തിന്റെ വലിയ വിജയമെത്തുന്നത്. മമ്മൂട്ടിയിലെ സൂപ്പര്‍ താരത്തെ ആഘോഷമാക്കിയ സിനിമ മലയാളത്തിലെ ഇന്ടസ്ട്രി ഹിറ്റ് എന്ന നിലയിലാണ് ബോക്സോഫീസില്‍ ഇടിമുഴക്കം സൃഷ്ടിച്ചത്. ജികെ എന്ന പത്ര പ്രവര്‍ത്തകന്റെ റോളില്‍ മമ്മൂട്ടി മാസും ക്ലാസും നിറച്ചപ്പോള്‍ ജോഷിയുടെ വേറിട്ട ഫിലിം മേക്കിംഗ് കൊണ്ടും ‘ന്യൂഡല്‍ഹി’ മലയാള സിനിമയില്‍ വലിയ ചരിത്രം രചിച്ചു. സിനിമയുടെ ‘പ്രിവ്യൂ ഷോ’ സംഘടിപ്പിച്ചപ്പോള്‍ പുറത്തു നിന്ന് ഹിറ്റ് മേക്കര്‍ പ്രിയദര്‍ശനെ മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ ക്ഷണിച്ചത്. സിനിമ കണ്ടിറങ്ങിയ പ്രിയദര്‍ശന്‍ ഈ സിനിമ മലയാളത്തില്‍ അത്ഭുതം രചിക്കുമെന്നു വിധിയെഴുതി. തനിക്കും മാറി ചിന്തിക്കാന്‍ സമയമായിരിക്കുന്നു എന്ന തോന്നലുണ്ടാക്കിയ സിനിമയാണിതെന്നും പ്രിയദര്‍ശന്‍ സിനിമ കണ്ടിറങ്ങിയ ശേഷം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരോട് പങ്കുവെച്ചു.

‘ന്യൂഡല്‍ഹി’ മലയാളത്തിലെ മെഗാ ഹിറ്റ് സിനിമയാകുമെന്ന് പ്രിയദര്‍ശന്‍ ആദ്യം വിളിച്ചറിയിച്ചത് സൂപ്പര്‍ താരം മോഹന്‍ലാലിനെയായിരുന്നു, ഇതാ മമ്മൂട്ടി വീണ്ടും തിരിച്ചു വന്നിരിക്കുന്നു എന്നായിരുന്നു മോഹന്‍ലാലിനോടുള്ള പ്രിയദര്‍ശന്റെ കമന്റ്. ജോഷി-മമ്മൂട്ടി- ഡെന്നിസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button