CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസ് 2 വരുന്നു; അവതാരകനായി മോഹന്‍ലാല്‍ തന്നെ

മത്സരാര്‍ഥികള്‍ ആരൊക്കെ ആയിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അതും പുറത്ത് വരാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

മോഹൻലാൽ അവതാരകനായി എത്തിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം പിറന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തിൽ ഷോയുടെ രണ്ടാം പതിപ്പുമായി എത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതുമായി ബന്ധപ്പെട്ട് ബിഗ് ബോസ് മലയാളം സീസണ്‍ 2 പരസ്യം ഏഷ്യാനെറ്റ് പുറത്ത് വിട്ടിരുന്നു. മത്സരാര്‍ഥികള്‍ ആരൊക്കെ ആവണമെന്ന ചോദ്യവും അന്ന് മുതല്‍ ഉയര്‍ന്ന് വന്നെങ്കിലും കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.

എന്നാല്‍ അധികം വൈകാതെ ബിഗ് ബോസ് മലയാളം വീണ്ടും എത്തുമെന്ന കാര്യമാണ് ഇപ്പോള്‍ അറിയുന്നത്. മത്സരാര്‍ഥികള്‍ ആരൊക്കെ ആയിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അതും പുറത്ത് വരാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

രണ്ടാമതും മോഹന്‍ലാല്‍ തന്നെയായിരിക്കും ബിഗ് ബോസ് അവതാരകനാവുന്നത്. കഴിഞ്ഞ തവണ മുംബൈയില്‍ നിന്നുമായിരുന്നു പരിപാടി നടത്തിയതെങ്കില്‍ ഇത്തവണ ചെന്നൈയില്‍ നിന്നുമായിരിക്കുമെന്നും സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button