CinemaGeneralLatest NewsMollywoodNEWS

‘ഞാൻ ഇപ്പോൾ പൂര്‍ണ്ണമായി ഒരു സ്ത്രീയായി മാറി’; വര്‍ഷപൂജ ആഘോഷ തിമിര്‍പ്പില്‍ ട്രാൻസ് വുമണ്‍

വര്‍ഷപൂജയോടൊനുബന്ധിച്ച് നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സീമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു

പൂർണമായും ഒരു സ്ത്രീയായി മാറുക എന്ന തന്റയെ ഏറ്റവും വലിയ സ്വപ്നം സഫലമായതിന്റയെ ആഘോഷത്തിലാണ് സീമ വിനീത്. ആണായി ജനിച്ച് പെൺ മനസ്സായി ജീവിച്ച സീമ ഇപ്പോൾ ശരീരം കൊണ്ടും പൂർണമായി സ്ത്രീയായി മാറി കഴിഞ്ഞു. ശസ്ത്രക്രിയയിലൂടെയാണ് താന്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയായി മാറിയതെന്ന് സീമ പറയുന്നു. അതിന്റയെ വർഷപൂജ കഴിഞ്ഞ ദിവസം സീമയുടെ വിട്ടിൽ നടന്നു.

ട്രാൻസ്ജെന്‍റേഴ്സ് അവരുടെ മനസ്സ് പോലെ തന്നെ ശരീരവും ഒരു പെണ്ണിന് പോലെ തന്നെ സ്വന്തമാക്കിയതിന് ശേഷം നടത്തുന്ന ചടങ്ങാണ് വർഷപൂജ. ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതോടെ നമ്മളില്‍ അവശേഷിക്കുന്ന എല്ലാ പുരുഷത്വം മാറി പൂര്‍ണ്ണമായി സ്ത്രീയായി മാറുമെന്ന സങ്കല്‍പ്പം കൂടിയാണ് വര്‍ഷപൂജ

വര്‍ഷപൂജയോടൊനുബന്ധിച്ച് നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സീമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സീമയുടെ അമ്മയും സഹോദരനും ഒപ്പം ട്രാൻസ്ജെന്‍റര്‍ കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button