നടൻ ജയസൂര്യയുടെ ഭാര്യയും പ്രമുഖ ഫാഷൻ വസ്ത്ര ഡിസൈനറുമായ സരിതാ ജയസൂര്യ ഫാഷൻ വസ്ത്രവൈവിധ്യങ്ങളുമായി ശനി, ഞായർ ദിവസങ്ങളിൽ തൃശ്ശൂരിൽ എത്തുന്നു. കുറുപ്പം റോഡിലെ ഗരുഡ ഹോട്ടലിലാണ് രണ്ടുദിവസത്തെ ഫാഷൻ വസ്ത്രപ്രദർശനവും വില്പനയും നടത്തുന്നത്. ഈ രണ്ട് ദിവസങ്ങളിലും നടൻ ജയസൂര്യയും മേളയിലുണ്ടാകും. കുറച്ചുവർഷങ്ങളായി ഓണക്കാലത്ത് സ്ത്രീകളുടെ ഫാഷൻ വസ്ത്രവൈവിധ്യങ്ങളുമായി തൃശ്ശൂരിലെത്താറുള്ള സരിത ഇത്തവണ ദീപാവലിക്കാലത്താണ് പുതിയ ഇനങ്ങളുമായി തൃശ്ശൂരിലെത്തുന്നത്.
രാവിലെ പത്തുമുതൽ രാത്രി ഒൻപതുവരെയാണ് പ്രദർശനവും വില്പനയും. സിഗ്നേച്ചർ സാരികൾ, സൽവാർ, കുർത്തി, കുർത്തി മെറ്റീരിയൽ, ദുപ്പട്ടാസ്, പലാസു സെറ്റ്, റെഡിമെയ്ഡ് ബ്ലൗസ്, ബ്ലൗസ് മെറ്റീരിയൽ തുടങ്ങിയ ഇനങ്ങളുണ്ടാകും. എല്ലാ ഇനങ്ങളും സരിത സ്വന്തമായി രൂപകല്പന ചെയ്തതും ഇൻഹൗസായി നിർമിച്ചതുമാണ്.
ഒരേപോലുള്ള രണ്ട് വസ്ത്രങ്ങളുണ്ടാകില്ല എന്നതാണ് സരിതയുടെ ഈ ഫാഷൻമേളയുടെ സവിശേഷത. ഫോൺ: 8943005544
Post Your Comments